ലക്ഷണമൊത്ത സർക്കാർ ജോലി എന്നാണ് LD ക്ലർക്ക് അറിയപ്പെടുന്നത്.
ലോക്ക്ഡൗണ് കാലം ഈ ലക്ഷണമൊത്ത സർക്കാർ ജോലി നേടുവാനായി പലരേയും പ്രാപ്തരാക്കി എന്ന് വേണം കരുതുവാൻ.
ലോക്ക്ഡൗൻ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അത് അനുഗ്രഹമായ ഒരു വിഭാഗമാണ് psc പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ. പഠനം നടത്തി വന്നവർക്ക് കൂടുതൽ സമയം കിട്ടി എന്നത് പോലെ സമയ ദൗർലഭ്യത കൊണ്ട് പഠനം നടത്തുവാൻ കഴിയതിരുന്നവർക്ക് ലോക്ക്ഡൗൻ കാലം അതിനായി ലഭിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ മറ്റ് ഏതൊരു വർഷത്തേക്കാളും മത്സരസ്വാഭാവം ഏറെയുള്ള ഒരു LDC പരീക്ഷാകാലമായി ഇത് മാറിയിരിക്കുന്നു.
നവംബർ ആദ്യ വാരം മുതൽ LDC പരീക്ഷകൾ ആരംഭിക്കാൻ സാധിക്കും എന്നാണ് psc യുടെ കണക്ക്കൂട്ടൽ. അത് കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.
അലസത മാറ്റി വെച്ച് പഠനം തുടരേണ്ടുന്ന ദിവസങ്ങൾ.
അതിനായി സിലബസ് എന്തെന്ന് അറിയേണ്ടുന്നത് അത്യാവശ്യമാണ് 2017 ൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുവാൻ സാധ്യത ഇല്ല എന്നുള്ളത് കൊണ്ട് തന്നെ അതിനെ അടിസ്ഥാനമാക്കി പഠനം തുടരാവുന്നതാണ്.
2017 ലെ LDC സിലബസ് ചുവടെ 👇
സിലബസ് അനുസൃതമായി 60% മുകളിൽ ചോദിക്കുവാൻ സാധ്യത ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പഠന സഹായി വരും ദിവസങ്ങളിൽ ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ബ്ലോഗ് ഇപ്പോൾ തന്നെ ബുക്ക്മാർക്ക് ചെയ്ത് അപ്ഡേറ്റുകൾക്കായി സന്ദർശിക്കുക.
നിങ്ങളുടെ സ്വപ്നം അത് നിങ്ങളുടെ കയ്യിൽ ജോയിനിംഗ് ലെറ്റർ ആയി എത്തിക്കുവാൻ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്.
പതിനായിരത്തിൽ ഒരാൾ നിങ്ങൾ ആണ്.
No comments:
Post a Comment