Saturday, 23 May 2020

COVID-19 പ്രതീക്ഷിത ചോദ്യങ്ങൾ ഭാഗം -1

കോവിഡ്‌-19 - കൊറോണ വൈറസ് ഡിസീസ് 2019 
രോഗം പരത്തുന്ന വൈറസ് - സാർസ് കോവ്-2
ജനിതക പരമായി സാർസ് കോവ് ഏതിനം വൈറസാണ് - ആർ എൻ എ 
ആദ്യമായി രോഗം റിപ്പോർട് ചെയ്തത് - വുഹാൻ,ഹ്യൂബ പ്രവിശ്യ, ചൈന
ആഗോള മഹാമാരിയായി പ്രഖ്യാപിച്ച സംഘടന - ലോകാരോഗ്യ സംഘടന (11 മാർച്ച് 2020)
കൊറോണ വൈറസ് മൂലം ഉണ്ടാക്കുന്ന മറ്റു രോഗങ്ങൾ - സാർസ്,മെർസ്

പാൻഡമിക് - ലോക വ്യാപകമായി കാണപ്പെടുന്ന പകർച്ച വ്യാധി
എപിഡമിക് - ഒന്നിലധികം പ്രദേശത്തോ, രാജ്യങ്ങളിലോ വളരെ പെട്ടന്ന് വ്യാപകമാകുന്ന പകർച്ച വ്യാധി
എൻഡമിക് - ഒരു പ്രദേശത്തെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ പടരുന്ന പകർച്ച വ്യാധി
ഔട്ബ്രേക് - ഒരു ചെറിയ പ്രദേശത്ത് പെട്ടന്ന് പടരുന്ന പകർച്ച വ്യാധി

ചില പ്രധാന തീയതികൾ
വൈറസ് ബാധ സ്ഥിതീകരിച്ചത് - 31 ഡിസംബർ 2019
ആദ്യ മരണം - 11 ജനുവരി (ചൈന) 2020
ചൈനക്ക് പുറത്ത് ആദ്യമായി കോവിഡ്‌ ബാധ - 13 ജനുവരി 2020 (തായ്‌ലൻഡ്)
ഇൻഡ്യയിൽ ആദ്യ കോവിഡ്‌ കേസ് - 30 ജനുവരി 2020 (തൃശ്ശൂർ)
കോവിഡ്‌ 19 എന്ന പേര് നൽകിയത് - 11 ഫെബ്രുവരി 2020
പാൻഡമിക്‌ ആയി പ്രഖ്യാപിച്ചത് - 11 മാർച്ച് 2020
ജനതാ കർഫ്യൂ - 22 മാർച്ച് 2020
ലോക്ക്ഡൗണ് പ്രഖ്യാപിച്ചത് - 24 മാർച്ച്‌ 2020 (25 മാർച്ച്‌ മുതൽ രാജ്യം ലോക്ക്ഡൗണിൽ)
ആരോഗ്യ പ്രവർത്തകരെ കൈയടിച്ച് ആദരിച്ചത് - 22 മാർച്ച് 2020
ഐക്യദീപം - 5 ഏപ്രിൽ 2020
73 മത് വേൾഡ്‌ ഹെൽത്ത് അസംബ്ലി - 18 മെയ് 2020
ഹാൻഡ് ഹൈജീൻ ഡേ - 5 മേയ്
വേൾഡ് ഹെൽത്ത് ഡേ - 7 ഏപ്രിൽ (Theme : Support nurses and midwives)

വീഡിയോ കാണുവാൻ 👇

Monday, 18 May 2020

LD ക്ലാർക്ക് 2020

ലക്ഷണമൊത്ത സർക്കാർ ജോലി എന്നാണ് LD ക്ലർക്ക് അറിയപ്പെടുന്നത്.
ലോക്ക്ഡൗണ് കാലം ഈ ലക്ഷണമൊത്ത സർക്കാർ ജോലി നേടുവാനായി പലരേയും പ്രാപ്തരാക്കി എന്ന് വേണം കരുതുവാൻ.
ലോക്ക്ഡൗൻ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയപ്പോൾ അത് അനുഗ്രഹമായ ഒരു വിഭാഗമാണ് psc പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ. പഠനം നടത്തി വന്നവർക്ക് കൂടുതൽ സമയം കിട്ടി എന്നത് പോലെ സമയ ദൗർലഭ്യത കൊണ്ട് പഠനം നടത്തുവാൻ കഴിയതിരുന്നവർക്ക് ലോക്ക്ഡൗൻ കാലം അതിനായി ലഭിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ മറ്റ് ഏതൊരു വർഷത്തേക്കാളും മത്സരസ്വാഭാവം ഏറെയുള്ള ഒരു LDC പരീക്ഷാകാലമായി ഇത് മാറിയിരിക്കുന്നു.
നവംബർ ആദ്യ വാരം മുതൽ LDC പരീക്ഷകൾ ആരംഭിക്കാൻ സാധിക്കും എന്നാണ് psc യുടെ കണക്ക്കൂട്ടൽ. അത് കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.
അലസത മാറ്റി വെച്ച് പഠനം തുടരേണ്ടുന്ന ദിവസങ്ങൾ.
അതിനായി സിലബസ് എന്തെന്ന് അറിയേണ്ടുന്നത് അത്യാവശ്യമാണ് 2017 ൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുവാൻ സാധ്യത ഇല്ല എന്നുള്ളത് കൊണ്ട് തന്നെ അതിനെ അടിസ്ഥാനമാക്കി പഠനം തുടരാവുന്നതാണ്.
2017 ലെ LDC സിലബസ് ചുവടെ 👇
സിലബസ് അനുസൃതമായി 60% മുകളിൽ ചോദിക്കുവാൻ സാധ്യത ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പഠന സഹായി വരും ദിവസങ്ങളിൽ ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ബ്ലോഗ്‌ ഇപ്പോൾ തന്നെ ബുക്ക്മാർക്ക് ചെയ്ത് അപ്ഡേറ്റുകൾക്കായി സന്ദർശിക്കുക.
നിങ്ങളുടെ സ്വപ്നം അത് നിങ്ങളുടെ കയ്യിൽ ജോയിനിംഗ് ലെറ്റർ ആയി എത്തിക്കുവാൻ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്.
പതിനായിരത്തിൽ ഒരാൾ നിങ്ങൾ ആണ്.